കൊച്ചി: നാനി നായകനായി എത്തുന്ന ദസറയുടെ ടീസര്‍ പുറത്ത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ്.എസ് രാജമൗലി, ധനുഷ്, ഷാഹിദ് കപൂർ, രക്ഷിത് ഷെട്ടി എന്നിവരാണ് സിനിമയുടെ ടീസര്‍ പുറത്തു വിട്ടത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.
കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30- നാണ് സിനിമ റിലീസ് ചെയ്യുക. ടീസറിലെ നാനിയുടെ പ്രകടനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ലക്ഷമി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് സുധാകര്‍ ചെറുകൂരിയാണ്. സത്യൻ സൂര്യൻ ആണ് ഡി.ഒ.പി. സന്തോഷ് നാരായണൻ സംഗീതമൊരുക്കിയിരിക്കുന്നത്.