ബിജെപി വിരുദ്ധരെന്ന് അവകാശപ്പെടുന്നവര്‍ ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി- ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനിന്നതില്‍ നിരാശയുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. ബിജെപി വിരുദ്ധരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തിയെന്നും അവര്‍ ആത്മപരിശോധന നടത്തണമെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍, ഐക്യത്തെക്കുറിച്ച് സന്ദേശം നല്‍കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി. ഈ യാത്ര തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അഭിഷേകം ചെയ്യുന്നതിനോ ആയിരുന്നില്ല. എന്നിട്ടും ഇതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്'- ഒമര്‍ അബ്ദുല്ല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്രയിലേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകള്‍ എത്തിയെന്നും രാഹുല്‍ ഗാന്ധി ബിജെപിയെ നേരിടുകയാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് അത് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെക്കുറിച്ച് ആശങ്കയുളളതിനാലാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുത്തതെന്ന് ഒമര്‍ അബ്ദുല്ല നേരത്തെ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More