ലോകത്ത് കോവിഡ് മൂലമുള്ള മരണം ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,602 പേര്‍ മരിച്ചു 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ മരണനിരക്ക് നിരാശയുണ്ടാക്കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത് അതേസമയം  ഒറ്റ ദിവസംകൊണ്ട് പതിനായിരവും അതിനു മുകളിലും മരിച്ചുവീണിടത്തു നിന്നാണ് ലോകം കരകയറിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അമേരിക്കയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 47,703 ആയി. യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന്‍ - 22,157, ഇറ്റലി - 25,085, ഫ്രാന്‍സ് - 21,340, ജര്‍മ്മനി - 5,315, ബ്രിട്ടന്‍ - 18,100.

രോഗീ വര്‍ദ്ധന 

ലോകത്താകെ ഇതുവരെ കോവിഡ്-19 ടെസ്റ്റ്‌ പോസിറ്റീയവരുടെ എണ്ണം 26,53,808 ആയി. 58,152 പേര്‍ രോഗം മൂലം ഗുരുതരാവസ്ഥയിലാണ്.  നിലവില്‍ 17,40,905 പേര്‍ ചികിത്സയിലാണ്.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More