ഗംഭീര താരനിരയുമായി ദളപതി 67; പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67' സിനിമയുടെ അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ്‌ ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന. 

'ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയ് സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത് തന്നെ വലിയ കാര്യം. തമിഴിൽ ഇതിലും മികച്ച ഒരു അരങ്ങേറ്റം വേറെ കിട്ടാനില്ല', എന്നാണ് മാത്യു തോമസ് കുറിച്ചത്. സിനിമയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ മുതല്‍ താന്‍ വളരെ ത്രില്ലിലാണ് താനെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ഈ മാസം കശ്മീരില്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

'ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. ലോകേഷ് തന്നെയാണ് സിനിമയുടെ തിരകഥയും എഴുതുന്നത്. അടുത്തിടെ കമലഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം ഇന്ത്യന്‍ സിനിമകളിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More