ആമസോണ്‍ സീരിസിലെ നായികയായി സാമന്ത; ചിത്രം പങ്കുവെച്ച് പ്രൈം വീഡിയോ

മുംബൈ: ആമസോണ്‍ സീരിസിലെ നായികയായി സാമന്ത തിരിച്ചെത്തുന്നു. മയോസൈറ്റിസ് എന്ന രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു താരം. ആമസോൺ പ്രൈമിന്റെ വെബ് സീരിസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സീരിസുമായി ബന്ധപ്പെട്ട നടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു. നടിയുടെ തിരിച്ചുവരവ് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍.

 മിഷൻ ഈസ് ഓൺ എന്ന കുറിപ്പോടെയാണ് സാമന്ത പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചാര വനിതയുടെ വേഷമാണ് സാമന്തയ്ക്ക് എന്നാണ് സൂചന.  രാജും ഡികെയും ചേർന്നാണ് സംവിധാനം . ആരോഗ്യപ്രശ്നങ്ങളാൽ സാമന്ത സീരിസിൽ നിന്ന് പിൻമാറിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. അതേസമയം, ശാകുന്തളമാണ് സാമന്തയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. ശാകുന്തളം ഫെബ്രുവരി പതിനേഴിനാണ് തിയറ്ററുകളിലെത്തുക. പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യഭംഗി സമ്മാനിക്കാനായി ചിത്രം 3Dയിലും റിലീസ് ചെയ്യുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More