ഒരുപാട് ദൂരം നടക്കുന്നതിലല്ല, ഒരുപാട് വോട്ടുകള്‍ സമാഹരിക്കുന്നതിലാണ് കോണ്‍ഗ്രസ് മിടുക്കുകാട്ടേണ്ടത്- രാമചന്ദ്ര ഗുഹ

ഡല്‍ഹി: ഒരുപാട് ദൂരം നടക്കുന്നതിലല്ല, ഒരുപാട് വോട്ടുകള്‍ സമാഹരിക്കുന്നതിലാണ് കോണ്‍ഗ്രസ് മിടുക്കുകാട്ടേണ്ടതെന്ന് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യയില്‍ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒരു ഭൂരിപക്ഷ പാര്‍ട്ടി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാതെ കാക്കണമെന്നും ആ ഉദ്യമത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കുകയുളളുവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. 'ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധി' എന്ന തന്റെ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇന്ത്യയില്‍ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒരു ഭൂരിപക്ഷ പാര്‍ട്ടി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാതെ കാക്കണം. ആ ഉദ്യമത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. എന്നാല്‍ കേവലം ഒരു മാര്‍ച്ച് നടത്തിയതോടുകൂടി എല്ലാമാവില്ല. അതിന് പരമാവധി വോട്ടുകള്‍ സമാഹരിക്കാനാവണം. വസ്തുനിഷ്ടമായി പറഞ്ഞാല്‍, എട്ടുമുതല്‍ പന്ത്രണ്ട് വരെ സംസ്ഥാനങ്ങളില്‍ വ്യക്തമായ വേരുകളുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് 1970-കളില്‍ തുടങ്ങി 2014-ല്‍ അവസാനിച്ചതുപോലെയുളള ശക്തമായ പ്രതിപക്ഷം രാജ്യത്തുണ്ടാവുക എന്നത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ ജനാധിപത്യത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ'- രാമചന്ദ്ര ഗുഹ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ സഖ്യകക്ഷികള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും ബിഹാറില്‍ ആര്‍ജെഡിയും ജെഡിയുവും, മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 10 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 11 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More