നിമിഷപ്രിയക്ക് തിരിച്ചടി; വധശിക്ഷ എത്രയുംവേഗം നടപ്പിലാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം കോടതിയില്‍

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. സനായിലെ അപ്പീല്‍ കോടതിയെയാണ് യുവാവിന്റെ കുടുംബം സമീപിച്ചത്. നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി. നിമിഷയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപെട്ടിരുന്നു. 

യുവാവിന്റെ കുടുംബത്തിന് ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ യുവാവിന്റെ കുടുംബം തയാറായില്ല. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാവുകയുളളു. അതിനാല്‍ ഇനിയുളള ദിവസങ്ങള്‍ നിമിഷപ്രിയയ്ക്ക് നിര്‍ണായകമാണ്. അതേസമയം, കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടാമെന്ന് വാക്കുതന്നതായും നിമിഷപ്രിയയുടെ അമ്മ പ്രതികരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. അതിനിടെ തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More