മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഭയമാണ്- ഷാഫി പറമ്പില്‍

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഭയമാണെന്ന് യൂത്ത കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. പിണറായി വിജയന് ആര്‍എസ്എസിനെ ഭയമാണെന്നും രാഹുല്‍ ഗാന്ധിക്ക് ആ ഭയമില്ലെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോളം ആര്‍ജ്ജവത്തോടെ  നരേന്ദ്രമോദിയെയും അമിത് ഷായെയും പേരെടുത്ത് വിമര്‍ശിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പില്‍ പറഞ്ഞത്: 

നിങ്ങളുടെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്തുപറഞ്ഞ് ഒരു വിമര്‍ശനമെങ്കിലും നടത്തിയിട്ടുണ്ടോ? അദ്ദേഹത്തിന് ഭയമാണ്. നിങ്ങള്‍ ആര്‍എസ്എസിനെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധി ഭയപ്പെടുന്നില്ല. ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ സിപിഎം അതിന്റെ പൊളിറ്റ് ബ്യൂറോയെപ്പോലും അനുവദിച്ചില്ല. കേരളത്തില്‍ സിപിഎമ്മിന് ലഭിച്ച അധികാരത്തുടര്‍ച്ച രാജ്യത്ത് സിപിഎമ്മെടുക്കുന്ന മതേതര നിലപാടുകളെ ദുര്‍ബലപ്പെടുത്താനുളള ആയുധമായി പിണറായി വിജയന്‍ മാറ്റി എന്നതിന്റെ തെളിവാണ് യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് സിപിഎമ്മിന്റെ ഒരു നേതാവുപോലും കടന്നുചെല്ലാതിരുന്നത്.

പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കൈ ഉയര്‍ത്തിപ്പിടിക്കാന്‍ പോയി. ഏത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലാണ് ചന്ദ്രശേഖര റാവുവിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുളളത്? ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ മരണം നടന്ന സമയത്ത് അവിടേക്ക് പോകാതെ ഹൈദരാബാദിലെ ഷോപ്പിംഗ് മാളില്‍ ഷോപ്പിംഗ് നടത്തിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. ആ കുടുംബത്തെയൊന്ന് സന്ദര്‍ശിക്കാനോ അനുശോചനം രേഖപ്പെടുത്താനോ സഹായിക്കാനോ മടിച്ച ചന്ദ്രശേഖര റാവുവിന്റെ കൈ പിടിക്കാന്‍ മടിയില്ലാത്ത നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കൈ പിടിക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ബിജെപിയുടെ ബി ടീം അല്ല, നിങ്ങള്‍ ബിജെപിയുടെ ഘടക കക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുതന്നെയാണ്. 

ഇന്ത്യയുടെ നോട്ടുകളില്‍നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് പറഞ്ഞ ആം ആദ്മി പാര്‍ട്ടിയുടെ നേതാവിന്റെ കൈ പിടിക്കാന്‍ പിണറായി വിജയന് മടിയില്ല. എന്നാല്‍ ബിജെപിയെ, നരേന്ദ്രമോദിയെ, അമിത് ഷായെ, ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന, എന്റെ മരണംവരെ ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ത്തുകൊണ്ടേയിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി നയിക്കുന്ന വെറുപ്പിനും വിദ്വേഷത്തിനുമെതിരായ യാത്രയുടെ ഭാഗമാവാന്‍ കേരളത്തിലെ സിപിഎമ്മിന് മടി. നിങ്ങള്‍ കേന്ദ്രത്തില്‍ സീതാറാം യെച്ചൂരിയെയും കശ്മീരില്‍ തരിഗാമിയെയും പോലുളള നേതാക്കന്മാരെപ്പോലും സ്വാധീനിക്കുന്നത് കേരളം കാണേണ്ടിവന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More