ബിബിസി ഡോക്യുമെന്ററി നിരോധനം; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ ദ മോദി ക്വസ്റ്റിയ'ന്റെ പ്രദര്‍ശനം തടഞ്ഞത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയും അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് കോടതി നടപടി. 

ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിക്കാനുളള തീരുമാനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മൂന്നാഴ്ച്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. കേന്ദ്രം നിരോധിച്ചെങ്കിലും ജനങ്ങള്‍ വീഡിയോ കാണുന്നു എന്നത് വസ്തുതയാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഏപ്രിലില്‍ വീണ്ടും പരിഗണിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 21-നാണ് ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കിടുന്ന യൂട്യൂബ് വീഡിയോകളും ട്വീറ്റുകളും തടയാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. അതിനെതിരെ മഹുവ മൊയ്ത്രയുള്‍പ്പെടെ പ്രതിപക്ഷത്തെ നേതാക്കള്‍ ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്ക് പങ്കുവെച്ചാണ് പ്രതിഷേധിച്ചത്. ജെഎന്‍യുവുള്‍പ്പെടെയുളള സര്‍വ്വകലാശാലകള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് പ്രതിഷേധിച്ചു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 11 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More