കര്‍ണാടകയില്‍ 'പ്രജാധ്വനി യാത്ര'യുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

ബംഗളുരു: കര്‍ണാടകയില്‍  നിയമസഭാ തെരഞ്ഞെടുപ്പിമുന്നോടിയായുളള പ്രജാധ്വനി ബസ് യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് പര്യടനം നടത്തുന്നത്. സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലും ഡികെ ശിവകുമാര്‍ തെക്കന്‍ ജില്ലകളിലുമാണ് പര്യടനം നടത്തുക. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുളള 35 നേതാക്കളടങ്ങുന്ന സംഘം ബിദാര്‍ ജില്ലയിലെ ബസവ കല്യാണിയില്‍നിന്നാണ് യാത്ര പുറപ്പെട്ടത്. കുടുമലയിലെ പുരാതന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം കോലാര്‍ ജില്ലയിലെ മുല്‍ബാഗലില്‍നിന്നാണ് ഡികെ ശിവകുമാര്‍ പ്രജാധ്വനി യാത്ര ആരംഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി പതിനൊന്നിനായിരുന്നു ആദ്യഘട്ട പ്രജാധ്വനി യാത്ര. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 31 ജില്ലകളിലും പര്യടനം നടത്താന്‍ പാകത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപിയുടെ അഴിമതിയും നുണപ്രചാരണങ്ങളും യാത്രയിലുടനീളം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2018-ലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മറന്ന് ജനങ്ങളെ കൊളളടയിക്കുന്ന ബൊമ്മെ സര്‍ക്കാര്‍ വിഭാഗീയത വളര്‍ത്തുന്ന തിരക്കിലാണെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More