വിദ്വേഷ പരാമര്‍ശം; ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ പൊലീസ്

ജയ്പൂര്‍: മുസ്ലീം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബാബാ രാംദേവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ പൊലീസ്. രാജസ്ഥാന്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. രാജസ്ഥാനിലെ ബാര്‍മറില്‍വെച്ച് നടന്ന പൊതുപരിപാടിയില്‍വെച്ച് രാംദേവ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അതിനുപിന്നാലെയാണ് ഇയാള്‍ക്കെതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മുസ്ലീങ്ങള്‍ നമസ്‌കാരത്തിന്റെ പേരില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നതിന്റെയും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നതിന്റെയും തിരക്കിലാണ് എന്നാണ് രാംദേവ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നത് എന്ന് ഏതൊരു മുസ്ലീമിനോടും ചോദിക്കുക. എല്ലാ ദിവസവും നിസ്‌കരിക്കുക, ഓതുക എന്നിട്ട് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്നാവും അവര്‍ പറയുക. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി. നമസ്‌കരിച്ചാല്‍ അവര്‍ക്കത് തെറ്റാവില്ല. മുസ്ലീങ്ങള്‍ പാപികളാണ്. ഇനി ക്രിസ്റ്റ്യാനിറ്റി എന്താണ് പറയുന്നത്? പളളിയില്‍ പോയി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കൂ എല്ലാ പാപവും കഴുകിക്കളയപ്പെടും എന്നാണ്. അവര്‍ക്ക് അവരുടെ മതത്തെ എല്ലാവരും അംഗീകരിക്കണം എന്നാണ്. അതിനായി മറ്റു മതങ്ങളിലുളളവരെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനുളള തിരക്കിലാണ് അവര്‍'-എന്നായിരുന്നു രാംദേവ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 8 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 9 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More