നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല - ഇന്ദ്രന്‍സ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. സത്യം അറിയാതെ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും ദിലീപാണ് നടിക്കെതിരെ ആക്രമണം നടത്തിയതെന്ന് തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും നടന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ മകളെപ്പോലെയാണ് കാണുന്നത്. ഈ സംഭവത്തോടെ സിനിമാമേഖലയിലെ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ദിലീപുമായി അവസാനം സംസാരിച്ചത് ഹോം സിനിമ ഇറങ്ങിയപ്പോഴാണ്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും ചോദിച്ചില്ലെന്നും നടന്‍ 'ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡബ്ല്യൂ സി സിക്കെതിരെയും ഇന്ദ്രന്‍സ് വിമര്‍ശനം ഉന്നയിച്ചു. സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യു സി സിയെന്ന സംഘടന രൂപീകരിക്കുന്നത്. ഈ സംഘടന ഇല്ലായിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട വിഷയം സമൂഹത്തില്‍ ചര്‍ച്ചയാകുകയും നിയമപോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ ആക്രമിക്കപ്പെട്ട നടിക്ക് കുറച്ചധികം പിന്തുണ സിനിമാമേഖലയില്‍ നിന്നും ലഭിക്കുമായിരുന്നു - ഇന്ദ്രന്‍സ് പറഞ്ഞു. അതേസമയം, ഇന്ദ്രന്സി‍ന്‍റെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More