കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് - തോമസ്‌ ഐസക്ക്

കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് തോമസ്‌ ഐസക്ക്. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന വിവിധ  സാമ്പത്തിക ഞെരുക്കങ്ങളുടെയും തുടരുന്ന വിവേചനങ്ങളുടെയും മധ്യത്തിൽനിന്നുകൊണ്ട് കേരളത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ബജറ്റാണ് ബാലഗോപാൽ തയ്യാറാക്കിയതെന്നും തോമസ്‌ ഐസക്ക് പറഞ്ഞു. സംസ്ഥാനം സ്വീകരിച്ചു വരുന്ന  സാമ്പത്തിക  സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകൂന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും അതേസമയം തന്നെ ധന ദൃഡീകരണത്തിന്റെ പാതയിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ്  ഈ സമീപനത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന വിവിധ  സാമ്പത്തിക ഞെരുക്കങ്ങളുടെയും തുടരുന്ന വിവേചനങ്ങളുടെയും മധ്യത്തിൽനിന്നുകൊണ്ട് കേരളത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ബജറ്റാണ് ധനമന്ത്രി സ. ബാലഗോപാൽ നിയമസഭയയിൽ അവതരിപ്പിച്ചത് എന്നു നിസ്സംശയം പറയാം. സംസ്ഥാനം സ്വീകരിച്ചു വരുന്ന  സാമ്പത്തിക  സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകൂന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും അതേസമയം തന്നെ ധന ദൃഡീകരണത്തിന്റെ പാതയിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ്  ഈ സമീപനത്തിന്റെ കാതൽ. 

 2021-22 ൽ സംസ്ഥാന സമ്പദ്ഘടന 12.01 ശതമാനം വളർച്ച കൈവരിച്ചു. കാർഷിക, കാർഷികാനുബന്ധ  മേഖലകൾ 4.6 ശതമാനവും വ്യവസായം 3.8 ശതമാനവും വളർച്ച രേഖപ്പെടുത്തി എന്നതു പ്രത്യേകം പറയേണ്ടതുണ്ട് . 2022-23 ലെ പുതുക്കിയ  കണക്കുകളും വരും വർഷത്തെ ബജറ്റ് കണക്കുകളും ഈ ഇരട്ട അക്ക വളർച്ചാ നിരക്കു തുടരുമെന്ന സൂചനയാണ് നൽകൂന്നത്. കേരളത്തിന്റെ ഏറ്റവും ശക്തവും അതിവേഗത്തിലുമുള്ള കോവിഡാനന്തര വളർച്ചയുടെയും വീണ്ടെടുപ്പിന്റെയും ശോഭനമായ ചിത്രമാണ് ഈ കണക്കുകൾ നൽകുന്നത്. പ്രളയത്തിന്റെയും മാഹാമാരിയുടെയും കേടുതികളിൽ പകച്ചു നിൽക്കാതെ സർക്കാർ മുതൽ മുടക്കു ഗണ്യമായി ഉയർത്തുന്ന തന്ത്രങ്ങൾ ഫലം ചെയ്തു  എന്ന വിലയിരുത്തലാണ് സാമ്പത്തിക അവലോകന റിപ്പോർട്ടും നല്കുന്നത്. 

ഈ വളർച്ചയുടെകൂടി അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന ധനസൂചകങ്ങൾ ഗണ്യമായി മെച്ചപ്പെടുന്ന ചിത്രവും ബജറ്റ് കണക്കുകൾ നൽകുന്നുണ്ട്. ധനക്കമ്മി 2022-23 ലെ ബജറ്റ് കണക്കുകളിൽ പറഞ്ഞ 3.91 ശതമാനം എന്നതു പുതുക്കിയ കണക്കുകൾ അനുസരിച്ചു 3.61 ശതമാനമേ വരൂ. 2023-24 ൽ ഇതു വീണ്ടും താഴ്ന്ന് 3.5 ശതമാനം ആകും. വന്യൂ കമ്മിയും കുറയുകയാണ്. 2.3 ശതമാനം എന്നതുനടപ്പു വർഷം തന്നെ 1.9 ശതമാനമായി ഇടിയും. വരും വർഷം 2.11 ശതമാനം ആകും. ആകെ കടംസംസ്ഥാന വരുമാനത്തിന്റെ 37.18 ശതമാനം എന്നതിൽ നിന്നും നടപ്പു ധനകാര്യവർഷം തന്നെ 36.38 ശതമാനം ആയി കുറയുന്നു. അടുത്ത വർഷം ഇതു 36 ശതമാനമായി വീണ്ടും താഴും.

 2000-2005 കാലത്ത് ശരാശരി 43.6 ശതമാനം ആയിരുന്ന കേരളത്തിന്റെ കടം ജി.എസ്.ഡി.പി അനുപാതം ഒന്നര ദശാബ്ദം കൊണ്ട് 30-32 ശതമാനത്തിൽ ദൃഡീകരിക്കപ്പെട്ടിരുന്നു. കോവിഡ്, പ്രളയ കാലത്തെ  തളർച്ചയും അക്കാലത്ത് അനുവദിക്കപ്പെട്ട അധിക വായ്പ്പയുമാണു  ഇത് 38 ശതമാനത്തിൽ എത്തിച്ചത്. അത് ക്രമേണ താഴുമെന്ന അനുമാനം ശരിയാകുകയാണ്. അന്നു  നടത്തിയ മുതൽ മുടക്ക് ഇങ്ങനെ വളർച്ചയ്ക്കും ക്ഷേമത്തിനും അടിത്തറയൊരുക്കി.  

ഈ  സാഹചര്യത്തിലും കേരളം   നേരിടുന്ന വിവേചനം ബജറ്റ് കണക്കുകളിൽ പ്രകടമാണ്. നമ്മുടെ തനതു റവന്യൂ വരുമാനം 2021-22 ലെ 85542 കോടി രൂപയിൽ നിന്നും 98066 കോടി രൂപയായി വർദ്ധിക്കും. 14.64  ശതമാനം വളർച്ച. അതേ സമയം central transfer 43724 കോടി രൂപയിൽ  നിന്നും 37291 കോടി രൂപയായി ഇടിയുകയാണ് ചെയ്യുന്നത്. 14.71 ശതമാനം കുറയുന്നു.  ഈ വിടവ് നമ്മുടെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനമിതാണ്.   കടപ്പേടി  പറഞ്ഞു പോന്നവർക്കു  സംസ്ഥാനത്തിന്റെ  വളർച്ചയുടെയും ധനദൃഡീകരണത്തിന്റെയും ഈ ചിത്രം  ബോധ്യപ്പെടും എന്നു തന്നെ കരുതാം. ഇനിയെങ്കിലും കേരളം നേരിടുന്ന കടുത്ത വിവേചനത്തെ തുറന്ന് എതിർക്കാൻ തയ്യാറാകും എന്നു കരുതാം. 

ഇത്തരം പ്രയാസങ്ങൾക്ക് നടുവിലും ക്ഷേമ പെൻഷനും, വിപണി ഇടപെടലും എല്ലാം മുടക്കം കൂടാതെ തുടരാനുള്ള കരുതൽ ബജറ്റ് കൈക്കൊള്ളുന്നുണ്ട്. കേന്ദ്ര  സർക്കാർ National Social Assistance Program, തൊഴിലുറപ്പിലടക്കം ഗണ്യമായ കുറവ് വരുത്തുകയാണ്. ദേശീയ സാമൂഹ്യ സുരക്ഷാ പരിപാടിയ്ക്ക് നാമമാത്ര സഹായം എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല. മുടക്കം കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ നല്കുന്നതുനായി കേരളം രൂപീകരിച്ച സംവിധാനം തന്നെ തകർക്കുന്നു. ഈ പെൻഷൻ കമ്പനി ഒരു സഞ്ചിത ബാധ്യതയും ഉണ്ടാക്കുന്നില്ല എന്നിരുന്നിട്ടും അതിനെതിരെ വാളെടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. മുടക്കം കൂടാതെ പവങ്ങൾക്കുള്ള പെൻഷൻ കൊടുക്കാൻ കേരളം വേണ്ട വകയിരുത്തൽ നടത്തിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചകൂ നിർത്താൻ 2000 കോടി രൂപ വകയിരുത്തിട്ടുണ്ട്. റബ്ബറിനടക്കം കാർഷിക മേഖലയ്ക്കും വിഹിതം ഉയർത്തി. തീര മേഖലയിൽ പുനർഗേഹം, എൽപിജി എഞ്ചിനുകളിലേക്കുള്ള പരിവർത്തനം തുടങ്ങി ശ്രദ്ധേയമായ പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട്. വ്യവസായ മേഖല പൊതുവിൽ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്. 

കിഫ്ബിയുടെ അകാല ചരമം പ്രവചിച്ചവർക്കും ബജറ്റ് മറുപടി കൊടുത്തിരിക്കുന്നു. കിഫ്ബിയുടെ നികുതി വിഹിതം 3000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം വരുന്ന പശ്ചാത്തലത്തിൽ റിംഗ് റോഡ് വികസനം, വികസന ഇടനാഴി എന്നിവയ്ക്കായി കിഫ്ബി 1000 കോടി രൂപ മുതൽ മുടക്കും എന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തിയിട്ടുണ്ട്. സർക്കാർ വിഹിതം ഉയപയോഗിച്ച് അതിന്റെ പലമടങ്ങു വികസന നിക്ഷേപം നടത്തിക്കൊണ്ട് കിഫ്ബി ശക്തമായി തുടരും എന്ന് അർത്ഥശകയ്ക്കിടയില്ലാത്ത വിധം ധനമന്ത്രി വ്യക്തമാക്കി.

ഈ ക്ഷേമ കരുതലും വികസനവും തുടരുന്നതിനു വേണ്ട വിഭവ  സമാഹരണം കേരളത്തിന്റെ മുന്നിലെ വെല്ലുവിളിയാണ്. കേന്ദ്രം കാട്ടുന്ന തികഞ്ഞ അവഗണന നാം കണ്ടു. കേന്ദ്ര വിഹിതം കേവലമായിത്തന്നെ ഗണ്യമായി കുറയുന്ന സ്ഥിതി. ഈ  പശ്ചാത്തലത്തിൽ വേണം അധിക വിഭവ സമാഹാരണ ശ്രമങ്ങളെ വിലയിരുത്തേണ്ടത്. അതുണ്ടാക്കാനിടയുള്ള വിലക്കയറ്റം പോലുള്ള വിപത്തുകളെ കൈകാര്യം ചെയ്യാനുള്ള വിപണി ഇടപെടലിനും മറ്റും കൂടുതൽ ധന പിന്തുണ കൊടുത്തിട്ടുമുണ്ട്. കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് സ. ബാലഗോപാൽ അവതരിപ്പിച്ചിട്ടുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഇ എം എസ് ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് - എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Social Post

ഇ എം എസ് ലെനിനെയും മാവോയെയും പോലെ സൈദ്ധാന്തിക സംഭാവന നല്‍കിയ വിപ്ലവകാരി - എം എ ബേബി

More
More
Web Desk 1 day ago
Social Post

കിസാൻ ലോങ്ങ് മാർച്ച് വിജയമാകാൻ പ്രയത്നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങൾ - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Social Post

പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സുധാകരന്റെ നാവിൽ നിന്നും വരുന്നത് - മന്ത്രി എം ബി രാജേഷ്‌

More
More
Web Desk 3 days ago
Social Post

സുധാകരന്‍റേത് നിന്ദ്യവും അരോചകവുമായ പ്രസ്താവനകളാണ് - എ എ റഹിം

More
More
Web Desk 3 days ago
Social Post

പ്രതിപക്ഷം പാർലിമെന്റിൽ പ്രശ്നങ്ങൾ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു - എളമരം കരീം

More
More