എന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടിവരും- അനില്‍ ആന്റണി

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പുപറയേണ്ടിവരുമെന്ന് അനില്‍ ആന്റണി. രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരെ നിന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടിവരുമെന്നും തനിക്ക് ആരോടും പരിഭവമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

'എനിക്ക് ആരോടും പരിഭവങ്ങളൊന്നുമില്ല. ഇവരെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ രാജ്യത്തോട് മാപ്പുപറയേണ്ടിവരും. മറ്റൊന്നിനുമല്ല, ഇക്കഴിഞ്ഞ രണ്ടാഴ്ച്ച ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ നിന്ന്, രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിക്കാതെ വിഘടനവാദിയായ ഒരു മാധ്യമസ്ഥാപനത്തിന്റെ കൂടെ നിന്ന് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവരാണ് അവര്‍. അതിന് ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടിവരും'- അനില്‍ ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങളോടും അനില്‍ ആന്റണി പ്രതികരിച്ചു. 'ഇതെല്ലാം സോഷ്യല്‍മീഡിയയില്‍ നടക്കുന്ന കുപ്രചാരണങ്ങളാണ്. ഞാന്‍ ബിജെപിയില്‍ ചേരുമെന്നത് അസംബന്ധമാണ്. നേരത്തെ വ്യക്തമായി പറഞ്ഞിട്ടുളളതാണ് ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടാണ് രാജിവെച്ചതും എന്റെ പ്രോഫഷണല്‍ ലൈഫുമായി മുന്നോട്ടുപോകുന്നതും. ദേശീയതാല്‍പ്പര്യങ്ങളുടെ കാര്യം വരുമ്പോള്‍ ഞാന്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും രാജ്യത്തിനൊപ്പം നില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം'-അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More