മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖില്‍ അക്കിനേനിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഏജന്‍റ് ' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വര്ഷം ഏപ്രില്‍ 28-നാണ്‌ ചിത്രം തിയേറ്ററിലെത്തുക. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ഏജന്റ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം റസൂൽ എല്ലൂരാണ്. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ.കെ. എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍  അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ ചിത്രവും മികച്ച വിജയം കൈവരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. 

Contact the author

Web Desk

Recent Posts

Movies

ആദിപുരുഷ് ജൂണ്‍ 16 - ന് തിയേറ്ററിലെത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

More
More
Movies

ഫഹദിന്‍റെ 'പാച്ചുവും അത്ഭുത വിളക്കും' ടീസര്‍ എത്തി; മികച്ച പ്രതികരണം

More
More
Web Desk 2 days ago
Movies

മമ്മൂക്കയെക്കാള്‍ ചെറുപ്പം, അദ്ദേഹത്തിന്‍റെ അച്ഛനായി രണ്ട് സിനിമയില്‍ അഭിനയിച്ചു - അലന്‍സിയര്‍

More
More
Movies

പത്താന്‍ ഒ ടി ടിയിലേക്ക്

More
More
Movies

ഷാറൂഖ് ചിത്രം ജവാന്‍റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
Movies

സൗബിന്‍റെയും മഞ്ജുവിന്‍റെയും 'വെള്ളരിപട്ടണം' തിയേറ്ററിലേക്ക്

More
More