തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 100 ല്‍ ഏറെപ്പേര്‍ മരിച്ചു

ഇസതാംബൂള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ട് രാജ്യങ്ങളിലുമായി 100- ല്‍ ഏറെപ്പേര്‍ മരണപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ധാരാളം ആളുകള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 4.17-നാണ് ഭൂചലനം അനുഭവപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുര്‍ക്കിയില്‍ 53 പേരും സിറിയയില്‍ 42 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്‌. തുർക്കിയിലെ മലത്യ നഗരത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420 പേർക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്തു. സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Contact the author

International Desk

Recent Posts

International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

More
More
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

More
More
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

More
More
International

ഇഫ്താറിന് പണപ്പിരിവ് വേണ്ട, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സൗദി

More
More