അദാനി ഗ്രൂപ്പ് പൊട്ടാന്‍ പോകുന്ന കുമിളയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു- ദിഗ് വിജയ് സിംഗ്

ഡല്‍ഹി: അദാനി ഗ്രൂപ്പ് പൊട്ടാന്‍ പോകുന്ന കുമിളയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. 'അദാനി ഗ്രൂപ്പ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലോക്‌സഭയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. അന്ന് അദ്ദേഹം  പറഞ്ഞത് അതൊരു കുമിള മാത്രമാണെന്നും ഉടന്‍തന്നെ പൊട്ടുമെന്നുമാണ്. ഒരുമാസത്തിനുശേഷം അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്'- ദിഗ് വിജയ് സിംഗ് പറഞ്ഞു. 

കൊവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം കുറഞ്ഞപ്പോഴും മുതലാളിമാരുടെ വിപണിമൂല്യം വര്‍ധിക്കുകയായിരുന്നെന്നും വിപണി അടഞ്ഞുകിടക്കുമ്പോഴും വ്യവസായികളുടെ വിപണി മൂലധനം കുതിച്ചുയര്‍ന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് നേരിടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ  അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 23 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More