'വിക്ടറി സിറ്റി'; സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി. 'വിക്ടറി സിറ്റി' എന്നാണ് നോവലിന്റെ പേര്. പതിനാലാം നൂറ്റാണ്ടില്‍ പുരുഷാധിപത്യ ലോകത്തെ വെല്ലുവിളിച്ച് ഒരു നഗരം ഭരിക്കുന്ന യുവതിയുടെ കഥയാണ് വിക്ടറി സിറ്റി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ചരിത്ര ഇതിഹാസത്തിന്റെ വിവര്‍ത്തനമാണ് നോവല്‍. അനാഥയായ പമ്പ കമ്പന എന്ന പെണ്‍കുട്ടിക്ക് മാന്ത്രിക ശക്തിയുളള ദേവതയുടെ അനുഗ്രഹം ലഭിക്കുന്നു. തുടര്‍ന്ന് അവള്‍ ആധുനിക ഇന്ത്യയില്‍ ബിസ്‌നാഗ എന്ന നഗരം സ്ഥാപിക്കുന്നു എന്നതാണ് സംസ്‌കൃതത്തിലെ കഥ. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സല്‍മാന്‍ റുഷ്ദി നോവല്‍ രചിച്ചിരിക്കുന്നത്.

റുഷ്ദിയുടെ പതിനഞ്ചാമത്തെ പുസ്തകമാണ് വിക്ടറി സിറ്റി. ആറുമാസം മുന്‍പ് യുഎസില്‍വെച്ച് കഴുത്തിന് കുത്തേറ്റ റുഷ്ദിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. അതിനാല്‍ പുസ്തകത്തിന്റെ പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കില്ല. 2022 ഓഗസ്റ്റ് 12-നാണ് ഷട്ട്വോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. എന്നാല്‍ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ അദ്ദേഹത്തിന് 1988 മുതല്‍ വധഭീഷണിയുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ഇറാനെക്കൂടാതെ, ഇന്ത്യ, ബംഗ്ലാദേശ്, സുഡാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സാത്താനിക് വേഴ്‌സസ് നിരോധിച്ചിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

More
More
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

More
More
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

More
More
International

ഇഫ്താറിന് പണപ്പിരിവ് വേണ്ട, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സൗദി

More
More