നികുതി വര്‍ധനവും സെസും; നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വര്‍ധനവിലും ഇന്ധന സെസ് കൂട്ടിയതിലും പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നീ എംഎല്‍എമാരാണ് സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്നത്. നിയമസഭയ്ക്കുളളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തര ആരംഭിച്ചതും പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഫെബ്രുവരി പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടക്കും. നാളെ സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം, സംസ്ഥാനത്ത് പരിമിതമായ നികുതി വര്‍ധന മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. യുഡിഎഫ് പതിനേഴുതവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷം ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രതിപക്ഷം പഴയ അമ്മായിയമ്മമാരെപ്പോലെയാണ് പെരുമാറുന്നതെന്നും ധനമന്ത്രി നവകേരളത്തിന്റെ ശില്‍പ്പിയാണെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web desk 17 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 23 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More