ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

തൃശൂര്‍: ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് താന്‍ ജീവിക്കുന്നതെന്ന് നടനും സംവിധായകനുമായ അതുല്‍ കുമാര്‍. രാജ്യത്ത് എതിര്‍സ്വരമുയര്‍ത്തുന്ന കലാകാരന്മാര്‍ ഭീതിയിലാണെന്നും രാത്രി വാതിലില്‍ ശക്തമായ മുട്ട് കേള്‍ക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണെന്നും അതുല്‍ കുമാര്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അതുല്‍ ഇക്കാര്യം പറഞ്ഞത്. 

'അവരുടെ ഭീഷണി ഏതുസമയത്തുമുണ്ടാകാം, വാതിലില്‍ ശക്തമായ മുട്ട് കേള്‍ക്കുന്നത് കാത്തിരിക്കുകയാണ്. ചിലപ്പോള്‍ ഗൗരി ലങ്കേഷിന് സംഭവിച്ചത് ഞങ്ങള്‍ക്കും സംഭവിക്കാം. എന്റെ മകള്‍ക്ക് പതിനേഴുവയസായി. അവള്‍ എപ്പോഴും പറയും അച്ഛാ, ശ്രദ്ധിക്കണേ എന്ന്. വീട്ടിലുളളവരെയും ഭയം പിടികൂടിയിരിക്കുന്നു. അവര്‍ അസ്വസ്ഥരാണെന്ന് മനസിലാകുന്നുണ്ട്. ചിലപ്പോഴെല്ലാം തോന്നും എന്തിനാണ് നിലപാടുകള്‍ സ്വീകരിച്ചതെന്ന്. പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും'- അതുല്‍ കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കലാകാരന്മാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്നും പലരും കേസുകളിലകപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയാണെന്നും അതുല്‍ പറഞ്ഞു. 'കേന്ദ്രം അധികാരമുപയോഗിച്ച് നാടകസംഘത്തിനുളള ഫണ്ടുകള്‍ തടഞ്ഞേക്കാം, സ്‌പോണ്‍സര്‍മാരെ പിന്‍വലിപ്പിച്ചേക്കാം, പക്ഷെ ഒരിക്കലും അവര്‍ക്ക് ഞങ്ങളെ തടയാനാവില്ല. ഏതൊരു സ്ഥലത്തേയും തിയറ്ററാക്കാന്‍ ഞങ്ങള്‍ക്കാവും. പോരാട്ടം തുടരുക തന്നെ ചെയ്യും'- അതുല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

More
More
National Desk 1 day ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

More
More
National Desk 2 days ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

More
More
National Desk 3 days ago
National

ചോദ്യ പേപ്പര്‍ ചോര്‍ന്നു; യുപിയില്‍ 48 ലക്ഷം പേരെഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി

More
More
National Desk 3 days ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More