കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. കായിക താരവും രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബിനെ പ്രതിനിധീകരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് പറഞ്ഞു. സഞ്ജു ഒരു പ്രതീകമാണ്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ഉള്ളില്‍ സഞ്ജുവിനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. കേരളത്തിലെ യുവകായിക താരങ്ങള്‍ക്ക് പ്രചോദനം കൂടിയാണ് സഞ്ജു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, താന്‍ എപ്പോഴും ഒരു ഫുട്ബോള്‍ ആരാധകനാണെന്ന് ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു. അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനാണ്. അതിനാല്‍ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായികവിനോദമാണ് ഫുട്ബോളെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡർ പദവി ഒരു ആദരമാണ്. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ ക്ലബ്ബ് അതിന്റെ തുടക്കം മുതല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

Contact the author

Sports Desk

Recent Posts

Sports Desk 3 hours ago
Football

ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന

More
More
Sports Desk 2 days ago
Football

യൂറോ കപ്പ്‌ യോഗ്യതാ മത്സരം; റൊണാൾഡോയെ തിരിച്ചുവിളിച്ച് പോര്‍ച്ചുഗല്‍

More
More
Web Desk 5 days ago
Football

മെസ്സിയെ പിരിച്ചുവിടാനൊരുങ്ങി പി എസ് ജി -റിപ്പോര്‍ട്ട്‌

More
More
Sports Desk 1 week ago
Football

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

More
More
Sports Desk 2 weeks ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

More
More
Sports Desk 2 weeks ago
Football

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ്‌ നേട്ടത്തില്‍ ടീമംഗങ്ങള്‍ക്ക് മെസ്സിയുടെ സമ്മാനം

More
More