വെളുത്ത പഞ്ചസാരയും കറുത്ത ശർക്കരയും; മമ്മൂട്ടിയുടെ പരാമർശം വിവാദത്തിൽ

രാഷ്ട്രീയപരമായി ശരിയല്ലാത്ത 'തമാശ'യുടെ പേരില്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടംനേടുകയാണ് നടന്‍ മമ്മൂട്ടി. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ ലക്ഷ്മി മമ്മൂട്ടി ചക്കരയാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി ചക്കരയാണെന്ന് ഐശ്വര്യാ ലക്ഷ്മി ആവര്‍ത്തിച്ചു. ഇതിനോടുളള മമ്മൂട്ടിയുടെ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്. 

'നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല. എന്നെ കറുത്ത ശര്‍ക്കര എന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പട്ടിയാണ്. അറിയാമോ? ആരെങ്കിലും ഒരാളെപ്പറ്റി അങ്ങനെ പറയുമോ? ഞാന്‍ തിരിച്ച് കരിപ്പട്ടിയെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും' -എന്നാണ് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ പരാമര്‍ശം റേസിസം നിറഞ്ഞതാണെന്നും പൊളിറ്റിക്കലി ഇന്‍കറക്ടാണെന്നുമാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം. മലയാള സിനിമയിലെ ഏറ്റവും അപ്‌ഡേറ്റടായ കലാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുന്നത് സങ്കടകരമാണന്നും ചിലര്‍ കമന്റ് ചെയ്യുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സംവിധായകന്‍ ജൂഡ് ആന്റണിയ്ക്കുനേരെയും മമ്മൂട്ടി ഇത്തരമൊരു പരാമര്‍ശം നടത്തുകയും തുടര്‍ന്ന് മാപ്പുചോദിക്കുകയും ചെയ്തിരുന്നു. 'ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുളളു. ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി നേരത്തെ പറഞ്ഞത്. ഇത് ബോഡി ഷെയ്മിംഗാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. അന്ന് ജൂഡിനെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെയെങ്കിലും അലോസരപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും ഇത്തരം പ്രയോഗങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നുവെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 11 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More