ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

കൊച്ചി: മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂട്ടി- അമല്‍ നീരദ് കോമ്പോയില്‍ ഒരുങ്ങിയ ബിഗ്‌ ബിയുടെ സെക്കന്ഡ് പാര്‍ട്ടാണ് ബിലാല്‍. ഈ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി നടത്തിയ പരാമര്‍ശമാണ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമുയര്‍ത്തിയിരിക്കുന്നത്. 'ബിലാലിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഗാങ്സ്റ്റർ ഡ്രാമയായി റിലീസ് ചെയ്ത ബിഗ്ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. 

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്‌. ബിഗ് ബി' 2007ലാണ് റിലീസ് ചെയ്‍തത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. അതേസമയം, അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ഭീഷ്‍മ പര്‍വം' വൻ ഹിറ്റായിരുന്നു. മൈക്കിളപ്പനായി മമ്മൂട്ടി കൈയ്യടിവാങ്ങിയ ചിത്രം ആരാധകർ ആഘോഷമാക്കിയിരുന്നു. ഈ സിനിമ വലിയ വിജയം നേടിയപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് ബിലാല്‍ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു. ബിലാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വീണ്ടും ബിഗ്‌ ബിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

അതേസമയം, മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം 'ക്രിസ്റ്റഫർ' ആണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന് 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ നായകനായി എത്തിയ  ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

ആദിപുരുഷ് ജൂണ്‍ 16 - ന് തിയേറ്ററിലെത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

More
More
Movies

ഫഹദിന്‍റെ 'പാച്ചുവും അത്ഭുത വിളക്കും' ടീസര്‍ എത്തി; മികച്ച പ്രതികരണം

More
More
Web Desk 2 days ago
Movies

മമ്മൂക്കയെക്കാള്‍ ചെറുപ്പം, അദ്ദേഹത്തിന്‍റെ അച്ഛനായി രണ്ട് സിനിമയില്‍ അഭിനയിച്ചു - അലന്‍സിയര്‍

More
More
Movies

പത്താന്‍ ഒ ടി ടിയിലേക്ക്

More
More
Movies

ഷാറൂഖ് ചിത്രം ജവാന്‍റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
Movies

സൗബിന്‍റെയും മഞ്ജുവിന്‍റെയും 'വെള്ളരിപട്ടണം' തിയേറ്ററിലേക്ക്

More
More