യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗാസിയാബാദിലെ പ്രത്യേക കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈയില്‍ നടന്നതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. അതിനാല്‍ കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണ അയ്യൂബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എവിടെവെച്ചാണ് നടന്നതെന്ന് വിചാരണ വേളയിലാണ് തീര്‍പ്പാക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വി. രാമസുബ്രമണ്യൻ, ജെ.ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് റാണ അയ്യൂബ് സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ലെന്നും പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് തുക മാറ്റിയെന്നുമാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.

ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളുമാണ് തന്നെ ബിജെപിയുടെ കണ്ണിലെ കരടാക്കിയതെന്ന് സംഭവവുമായി ബന്ധപ്പെട്ട് റാണ അയ്യൂബ് നേരത്തെ ആരോപിച്ചിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും റാണാ അയ്യൂബ്  തുറന്നടിച്ചു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More
National Desk 2 days ago
National

ബിജെപി തന്നെ ദേശവിരുദ്ധരാണ്- ജെ പി നദ്ദയ്ക്ക് മറുപടിയുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More