നല്ല സിനിമയെയും മനുഷ്യരെയും ആര്‍ക്കും തടയാനാവില്ല- ഹന്‍സാല്‍ മേത്ത

മുംബൈ: ഷാറൂഖ് ഖാനെയും പത്താനെയും പ്രശംസിച്ച് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഹന്‍സല്‍ മേത്ത. നല്ല സിനിമയെയും നല്ല മനുഷ്യരെയും ആര്‍ക്കും എല്ലാക്കാലത്തും തടഞ്ഞുനിര്‍ത്താനാവില്ലെന്നും അതിന്റെ തെളിവാണ് പഠാന്റെ വിജയമെന്നും ഹന്‍സല്‍ മേത്ത പറഞ്ഞു. പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹന്‍സലിന്റെ പ്രതികരണം. 

'പഠാന്‍ എന്റെ ഫറാസ് എന്ന സിനിമയെപ്പോലെ രാഷ്ട്രീയമുളള സിനിമയാണ്. എന്നാലത് വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാത്തരം സിനിമകളുമുണ്ടാവണം. ഒരു നല്ല സിനിമ പ്രേക്ഷകരിലേക്കെത്തും. അതാണ് പഠാന്‍ തെളിയിച്ചത്. ഒരു നല്ല മനുഷ്യനെയും നല്ല സിനിമയെയും അധികകാലം തടഞ്ഞുനിര്‍ത്താനാവില്ല. ചില നല്ല സിനിമകള്‍ക്ക് പ്രേക്ഷകരെ നഷ്ടമായിട്ടുണ്ട്. എന്നാല്‍ അവ പിന്നീട് ഒടിടിയിലൂടെ ജനങ്ങളിലെത്തും. കാലം മാറുകയാണ്'- ഹന്‍സല്‍ മേത്ത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിലീസായി 12 ദിവസത്തിനുളളില്‍ ആഗോളതലത്തില്‍ 832 കോടി രൂപയാണ് പഠാന്‍ നേടിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപികാ പദുക്കോണ്‍, ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, ഫറാസാണ് ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2016 ജൂലൈയില്‍ ധാക്കയിലെ ഒരു ബേക്കറിയില്‍ നടന്ന ഭീകരാക്രമണത്തെ ആപ്ദമാക്കിയുളളതാണ് ചിത്രം. സഹാന്‍ കപൂറും ആദിത്യാ റാവലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Contact the author

National Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More