ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

ഡല്‍ഹി: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയാ മിലിയയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ട സാകേത് കോടതിയുടെ ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. 2019-ഡിസംബര്‍ 13-ന് ജാമിയാ മിലിയയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഷര്‍ജീലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധമായ സംഘംചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്. 

പൗതത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയയില്‍ പ്രതിഷേധമുണ്ടായതിനുപിന്നാലെ പ്രദേശത്ത് മൂന്നുദിവസം നീണ്ട സംഘര്‍ഷം അരങ്ങേറിയിരുന്നു. പ്രതിഷേധിച്ചവര്‍ പൊതു- സ്വകാര്യ വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടാക്കിയെന്നും വാഹന ഗതാഗം തടസപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസിലാണ് ഷര്‍ജീലിനെ കോടതി വെറുതെ വിട്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിഎഎയ്‌ക്കെതിരെ നടന്ന പ്രസംഗത്തിന്റെ പേരിലും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. ആ കേസില്‍ 2021-ല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാല്‍ 2020-ലെ ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തിയാണ് പൊലീസ് ഷര്‍ജീലിനെതിരെ കേസെടുത്തത്. ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ ഷര്‍ജീലിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ വാദം. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതുവരെ ഷര്‍ജീല്‍ ഇമാം ജയിലില്‍ തുടരും.

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More