കളളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധമെന്ന് കാത്തിരുന്ന് കണ്ടോളൂ- പി കെ ഫിറോസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ജയിലിലടച്ചത് എന്നതില്‍ അഭിമാനം മാത്രമേയുളളു എന്നും പി കെ ഫിറോസ് പറഞ്ഞു. പൊലീസ് മര്‍ദ്ദനവും കളളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരുംദിവസങ്ങളില്‍ കാത്തിരുന്ന് കാണാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാഴ്ച്ചയായി റിമാന്‍ഡിലായിരുന്ന പി കെ ഫിറോസിന് ഇന്നലെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പി കെ ഫിറോസ് നേരേ പോയത് യുഡിഎഫിന്റെ സത്യാഗ്രഹ സമര വേദിയിലേക്കാണ്. അദ്ദേഹം നിയമസഭാ കവാടത്തിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരെ സന്ദര്‍ശിക്കുകയും സമരത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജനുവരി 23-നായിരുന്നു പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More