തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കുഭാഗത്തുമുണ്ടായ ഭൂചലനത്തില്‍  മരണപ്പെട്ടവരുടെ എണ്ണം 7800 കടന്നു. ഭൂചലനം 23 ദശലക്ഷം പേരെ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  

അതേസമയം, 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ,ജര്‍മനി,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങല്‍ മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലും  സിറിയയുടെ വടക്കുഭാഗത്തും അനുഭവപ്പെട്ടത്. രാജ്യത്ത് ഇനിയും തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിറിയയില്‍ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ വിണ്ടുകീറുകയും തുടര്‍ന്നുണ്ടായ കലാപത്തിനിടെ ജയില്‍ തടവിലായിരുന്ന 20 ഐഎസ് ഭീകരര്‍ ജയില്‍ചാടി. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമിപം റജോയിലുളള സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് കുറ്റവാളികള്‍ അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

Contact the author

International Desk

Recent Posts

International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

More
More
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

More
More
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

More
More
International

ഇഫ്താറിന് പണപ്പിരിവ് വേണ്ട, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സൗദി

More
More