ദില്ലി സർക്കാർ ആശുപത്രിയിൽ 14 ഡോക്ടർമാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ്; യു.എസില്‍ മരണനിരക്ക് 49759

ദില്ലി ജഹാംഗീർപുരിയിലെ സർക്കാർ ആശുപത്രിയിൽ 14 ഡോക്ടർമാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ദില്ലിയില്‍ രോഗം ഏറ്റവുംകൂടുതല്‍ പടര്‍ന്നുപിടിച്ച സ്ഥലമായി ജഹാംഗീർപുരി മാറി. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 2,376 ആണ്, മരണസംഖ്യ 50 ആയി ഉയർന്നു. ഇന്നലെ പുതുതായി 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, മുംബൈയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,000 കടന്നിട്ടുണ്ട്. വ്യാഴാഴ്ച 478 പുതിയ രോഗികളെ കൂടി കണ്ടെത്തി. മരണസംഖ്യ 168 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അമേരിക്കയിലെ സ്ഥിതിയും വളരെ ദയനീയമായി തുടരുകയാണ്. 49,759 പേര്‍ ഇതിനകം മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 866,000 രോഗികളുണ്ട്. അസുഖം ബാധിച്ചവരില്‍ 10% പേര്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില യുഎസ് സംസ്ഥാനങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥ ക്രമേണ തുറക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. നേരത്തേ, ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ചിരുന്ന ആളാണ്‌ അദ്ദേഹം.

ഇന്ത്യയില്‍, രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 30 ദിവസം പിന്നിടുമ്പോള്‍ വൈറസ് സംക്രമണം കുറയ്ക്കാനും വ്യാപനം കുറയ്ക്കാനും സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ വളർച്ച ഏറിയും കുറഞ്ഞും വരുന്നുണ്ടെങ്കിലും അത് എക്‌സ്‌പോണൻഷ്യൽ അല്ലെന്നുമാണ് വാദം. '30 ദിവസത്തെ ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ പ്രധാനമായും നോക്കിയത് പരാമാവധി ആർടി-പിസിആർ പരിശോധനകള്‍ നടത്താനും, അതുവഴി രോഗവ്യാപനം തടയാനുമാണ്' എന്ന് എംപവേർഡ് ഗ്രൂപ്പ്- ടു ചെയർമാൻ സി. കെ. മിശ്ര പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More