തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായിയെന്ന് അധികൃതര്‍ അറിയിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ, പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണിരുന്നു. സുഖോയ് എസ്.യു -30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്ന് വീണത്. വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചതാണ് അപകടകാരണം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.