അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

വാലന്റൈന്‍സ് ഡേ കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍. മനുഷ്യന്‍ മനുഷ്യനെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്ന് അവര്‍ക്ക് അത്രമേല്‍ ഉറപ്പായതുകൊണ്ടാണ് അവര്‍ നമ്മളോട് പശുക്കളെ ആലിംഗനം ചെയ്യാന്‍ പറയുന്നതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഡീഹ്യൂമനൈസ് ചെയ്യാതെ ഇന്നേവരെ ഒരു ഫാസിസവും വിജയിച്ചിട്ടില്ലെന്നും ഈ പശുവാലിംഗന തിട്ടൂരവും അതിലൊരു ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

'ചുരുങ്ങിയ പക്ഷം ഇപ്പോഴും പശുമൂത്രം ഉപയോഗിക്കുന്ന നാട്ടില്‍. ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയില്‍, കൊമ്പിനിടയില്‍ റേഡിയോ ഫ്രീക്വന്‍സി തിരയുന്ന മനുഷ്യരുടെ സമൂഹത്തില്‍, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയില്‍, പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല. സീരിയസ്സാണ്. അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു'- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂട്ടിക്കാട്ടിയാണ് ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. അത് നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകും. പശു അമ്മയാണ്. പശുവിനെ ആലിംഗനം ചെയ്യുന്നതുവഴി ജീവിതത്തില്‍ സന്തോഷം വന്നുചേരും എന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 23 hours ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 23 hours ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More