ഡികെ ശിവകുമാറിനും മകള്‍ക്കും ഇഡി, സി ബി ഐ നോട്ടീസ്

ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഇഡി നോട്ടീസ്. ഫെബ്രുവരി 22-ന് ഇഡിക്കുമുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേന്ദ്ര ഏജന്‍സികള്‍ തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മകള്‍ക്കും സി ബി ഐ നോട്ടീസ് ലഭിച്ചെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി യാത്ര നയിക്കുകയാണ് ഡികെ ശിവകുമാര്‍. അതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും ഇഡി നോട്ടീസയച്ചിരിക്കുന്നത്. 

'എല്ലാ ദിവസവും എനിക്കിപ്പോള്‍ നോട്ടീസുകള്‍ കിട്ടുന്നുണ്ട്. ഇന്നലെ എന്റെ മകള്‍ക്കും നോട്ടീസ് ലഭിച്ചു. എത്ര ഫീസ് ലഭിച്ചുവെന്ന് ചോദിച്ച് സി ബി ഐഅവളുടെ കോളേജിലേക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനൊക്കെ എന്തുമറുപടി പറയണമെന്ന് എനിക്കറിയില്ല. ഞാന്‍ മക്കള്‍ക്കുവേണ്ടി അടച്ച സ്‌കൂള്‍- കോളേജ് ഫീസുകളെക്കുറിച്ചാണ് അവരിപ്പോള്‍ ചോദിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ടുളള ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഫെബ്രുവരി 22-ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുകയാണ്. പ്രജാധ്വനി യാത്ര പൂര്‍ത്തിയാക്കണോ ഡല്‍ഹിയിലേക്ക് പോകണോ എന്ന് മാത്രമാണ് ഞാന്‍ ആലോചിക്കുന്നത്'- ഡി കെ ശിവകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇഡിയും സി ബി ഐയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തുളള നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഭരണപക്ഷത്തെ ഒരു നേതാവിനെപ്പോലും അവര്‍ ചോദ്യംചെയ്യുന്നില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ നിരവധി തവണ ഡികെ ശിവകുമാറിനെ ചോദ്യംചെയ്തിരുന്നു. ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലായിരുന്ന ഡി കെ ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More
National Desk 2 days ago
National

ബിജെപി തന്നെ ദേശവിരുദ്ധരാണ്- ജെ പി നദ്ദയ്ക്ക് മറുപടിയുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More