സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

കൊച്ചി: പേരിൽ നിന്നും 'മോനോൻ' ഒഴിവാക്കി നടി സംയുക്ത. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്നും നേരത്തെ തന്നെ തന്‍റെ പേരിലെ മേനോന്‍ ഒഴിവാക്കിയിരുന്നുവെന്നും നടി പറഞ്ഞു. വാത്തി സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംയുക്തയുടെ പ്രതികരണം. അവതാരക സംയുക്ത മേനോന്‍ എന്ന് വിളിച്ചപ്പോള്‍ തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. " എന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാല്‍ മതി. മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’ - സംയുക്ത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംയുക്തയുടെ അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ധനുഷ് നായകനായി എത്തുന്ന വാത്തിയാണ് നടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും.  വെങ്കി അറ്റ്‍ലൂരി ആണ് സംവിധാനം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. മലയാളത്തിൽ ‘കടുവ’യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More