ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേരളം കണ്ടതില്‍വെച്ച് ഏറ്റവും ഈഗോ നിറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനുമാണ് മുഖ്യമന്ത്രി പ്രാധാന്യം കൊടുക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാവപ്പെട്ട പൊതുജനത്തിന് ലഭിക്കേണ്ട ഒരു ആനുകൂല്യവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ധന സെസ് പിന്‍വലിക്കാത്തത് ഭരണകൂട നെറികേടാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു ന്യായീകരണവും കേള്‍ക്കേണ്ട. കടയില്‍ പോയി അരി വാങ്ങുന്നവനും പമ്പില്‍ പോയി എണ്ണയടിക്കുന്നവനും അറിയാം അതിന്റെ ബുദ്ധിമുട്ട്. മുഖ്യമന്ത്രി അധികാരത്തിലിരുന്ന് അഹങ്കരിക്കുകയും സുഖിക്കുകയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നികുതിക്കൊളളയ്‌ക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരങ്ങള്‍ തുടരും'- ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു. 47 മിനിറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ഈ മാസം 27- ന് വീണ്ടും നിയമസഭ ചേരും. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാത്തതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും രണ്ടുദിവസമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More