ബിജെപിക്ക് അദാനിയാണ് വിശുദ്ധ പശു; ഗോ ആലിംഗന ദിവസത്തേക്കുറിച്ച് സഞ്ജയ് റാവത്ത്

മുംബൈ: ഫെബ്രുവരി പതിനാല് ഗോ ആലിംഗന ദിനമായി ആഘോഷിക്കാൻ ഉത്തരവിറക്കിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോടീശ്വരനായ ഗൗതം അദാനിയാണ് ബിജെപിയുടെ വിശുദ്ധ പശുവെന്നും അവർ അവരുടെ വിശുദ്ധ പശുവിനെ കെട്ടിപ്പിടിച്ച് ബാക്കിയുളള പശുക്കളെ നമുക്ക് കെട്ടിപ്പിടിക്കാൻ വിട്ടിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പശുവിനെ ഗോമാതാവായി തന്നെയാണ് തങ്ങൾ കാണുന്നതെന്നും അതിനോടുളള ആദരവ് പ്രകടിപ്പിക്കാൻ പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂട്ടിക്കാട്ടിയാണ് ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. അത് നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകും. പശു അമ്മയാണ്. പശുവിനെ ആലിംഗനം ചെയ്യുന്നതുവഴി ജീവിതത്തില്‍ സന്തോഷം വന്നുചേരും എന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സല്‍മാന്‍ ഖാന് ഈ മെയില്‍ വഴി വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി

More
More
National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More