തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

ഡല്‍ഹി: അദാനി ഗ്രൂപ്പിനെക്കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയായിരുന്നെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി നല്‍കില്ലെന്നും അതിനാലാണ് അദ്ദേഹം ഒരിക്കല്‍പ്പോലും മാധ്യമങ്ങളെ കാണാന്‍ തയാറാകാത്തതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കില്ല. കാരണം തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തളളിക്കളയാന്‍ പോലും പ്രധാനമന്ത്രിക്കായില്ല'- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു വ്യവസായിയുടെ വക്താക്കളായി സംസാരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഏറ് കൊളേളണ്ടിടത്ത് കൊണ്ടിട്ടുണ്ടെന്നും ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 11 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More