സുരേന്ദ്രന്റെ വായില്‍നിന്ന് പ്രവഹിക്കുന്ന മാലിന്യം ചൂലുകൊണ്ടു തൂത്താലും പോകില്ല; ചിന്തയോട് മാപ്പുപറയണമെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാപ്പുപറയണമെന്ന് ഡി വൈ എഫ് ഐ. സുരേന്ദ്രന്റെ പരാമര്‍ശം അധിക്ഷേപകരവും സ്ത്രീത്വത്തെ അവഹേളിക്കുന്നതുമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുരേന്ദ്രന്റെ വായില്‍ക്കൂടി പ്രവഹിക്കുന്ന മാലിന്യം ചൂലുകൊണ്ട് തൂത്താലും പോകാത്തതാണെന്നും നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടി മാധ്യമ സഹായത്തോടെ പൊതുബോധം നിര്‍മ്മിച്ചെടുക്കുകയും അതുവഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണെന്നും ഡി വൈ എഫ് ഐ പറഞ്ഞു.

'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെയും ആ രാഷ്ട്രീയ പാര്‍ട്ടിയുടെയും സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണെന്നും സ്ത്രീത്വത്തെ അപമാനിക്കുംവിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സുരേന്ദ്രന്റെത് സംസ്‌കാര രാഹിത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഒരു പെണ്‍കുട്ടിക്കെതിരെ ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രന്‍ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു. കെ സുരേന്ദ്രന്റെ നിലപാടിനെതിരെ കേരളസമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'എന്തുപണിയാണ് അവള്‍ ചെയ്യുന്നത്? കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് പണി. അവളെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം. ഈ പരാമര്‍ശം മോശമല്ല. ചിന്ത അണ്‍പാര്‍ലമെന്ററി ആയ കാര്യങ്ങളാണ് ചെയ്യുന്നത്'- എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More