സൈനിക പരേഡില്‍ കിം ജോങ് ഉന്നിനൊപ്പം മകള്‍; അധികാരം കൈമാറുക മകള്‍ക്കെന്ന് അഭ്യൂഹം

പ്യോങ്യാങ്: സൈനിക പരേഡില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം പങ്കെടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. സെന്‍ട്രല്‍ പ്യോങ്യാങ്ങിലെ കിം ഇല്‍ സുങ് സ്‌ക്വയറില്‍ നടന്ന സൈനിക പരേഡിലാണ് കിം ജോങ് ഉന്‍ മകള്‍ കിം ജു എയ്‌ക്കൊപ്പം പങ്കെടുത്തത്. പരിപാടിയിലുടനീളം മകള്‍ കിമ്മിനൊപ്പമുണ്ടായിരുന്നു. ഇതോടെ കിമ്മിന്റെ മകളാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന തരത്തിലുളള ചര്‍ച്ചകളും ശക്തമായിട്ടുണ്ട്. മിസൈല്‍ പരേഡ് കാണാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുമെല്ലാം കിം ജോങ് ഉന്നിനൊപ്പം മകളുമുണ്ടായിരുന്നു. 

ബുധനാഴ്ച്ച നടന്ന പരേഡില്‍ മുപ്പതിനായിരം സൈനികരാണ് അണിനിരന്നത്. ഉത്തരകൊറിയയുടെ കൈവശമുളള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. 2022 നവംബര്‍ മുതല്‍ കിമ്മിനൊപ്പം നിരവധി സുപ്രധാന പരിപാടികളില്‍ മകളും പങ്കെടുത്തിരുന്നു. അടുത്തിടെ യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. അതിനു സാക്ഷ്യംവഹിക്കാനും കിമ്മിനൊപ്പം മകളെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിം ജോങ് ഉന്നിന്റെ മക്കളെക്കുറിച്ചുളള വിവരങ്ങള്‍ ഇതുവരെ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നില്ല. കിമ്മിന് ആറും പത്തും പതിമൂന്നും  വയസുളള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉളളതെന്നാണ് വിവരം. പന്ത്രണ്ടോ പതിമൂന്നോ വയസാണ് കിമ്മിന്റെ മകള്‍ക്കെന്നും ജു എ എന്നാണ് മകളുടെ പേരെന്നും യുഎസ് ആസ്ഥാനമായ സിംസ്റ്റണ്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ദന്‍ മൈക്കള്‍ മാഡനാണ് ആദ്യം വെളിപ്പെടുത്തിയത്. കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഭരണതലപ്പത്ത് പ്രവര്‍ത്തിക്കാനോ ജു എയ്ക്ക് പരിശീലനം നല്‍കുമെന്നാണ്  മകളെ പരിചയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്നും മാഡന്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ കിം ജോങ് ഉന്നിന്റെ മകളാവും പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More