കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം വാലെന്റൈൻസ് ഡേയോട് അനുബന്ധിച്ച് റീ റിലീസ് ചെയ്യുമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്യുക. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന്, എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുമാര്‍, വിജയരാഘവന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വ്വഹിച്ച അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. അതേസമയം, വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും 'ടൈറ്റാനി'ക്കും ഹിന്ദിയിൽ ഷാരൂഖിന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യും 'തമാഷ'യും, തമിഴിൽ നിന്നും 'വിണ്ണൈത്താണ്ടി വരുവായ', 'മിന്നലെ' എന്നീ ചിത്രങ്ങളും റീ- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.