'അയ്യോ എന്തിനാ പിന്‍വലിച്ചത്?'; പശു ആലിംഗന ദിനം പിന്‍വലിച്ച കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്രയും കാര്‍ത്തി ചിദംബരവും

ഡല്‍ഹി: വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും. കൗ ഹഗ് ഡേ പിന്‍വലിക്കാനുളള തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ഇനി വാലന്റൈന്‍സ് ഡേയ്ക്കായി പുതിയ പദ്ധതി തയാറാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. പശു ആലിംഗന ദിനം പിന്‍വലിച്ചുളള കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറും മഹുവ പങ്കുവെച്ചു. 'അയ്യോ എന്തിനാ പിന്‍വലിച്ചത്' എന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പരിഹാസം.

പ്രണയദിനം കൗ ഹഗ് ഡേയായി ആചരിക്കാന്‍ ആവശ്യപ്പെട്ടുളള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് വന്‍ വിവാദമായിരുന്നു. ഉത്തരവിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൗ ഹഗ് ഡേ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂട്ടിക്കാട്ടിയാണ് ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ആഹ്വാനം ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. അത് നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകും. പശു അമ്മയാണ്. പശുവിനെ ആലിംഗനം ചെയ്യുന്നതുവഴി ജീവിതത്തില്‍ സന്തോഷം വന്നുചേരും എന്നായിരുന്നു മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More