28 വര്‍ഷങ്ങള്‍ക്ക് ശേഷം ആടുതോമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി - മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സമയം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും വളരെ നന്ദി. 'നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയ്ക്ക് നിങ്ങൾ നൽകുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്മോസിനും പിന്നിൽ പ്രവർത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും' - മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെബ്രുവരി- 9-നാണ്‌ ചിത്രം തിയേറ്ററിലെത്തിയത്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിം​ഗ് എന്‍റെ മേല്‍നോട്ടത്തില്‍ നടത്തി. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്. അതോടൊപ്പം സ്ഫടികം അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ചെയ്യില്ലെന്നും ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ചിത്രം ആദ്യ ദിനം നേടിയത് 77 ലക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്ന വസ്തുത പരിഗണിക്കുമ്പോള്‍ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More