അമേരിക്ക കടുത്ത സാമൂഹ്യ, സാമ്പത്തിക വിഷാദത്തിലേക്ക് - എസ്.വി. മെഹ്ജൂബ്

സ്ഥിരതയിലേക്കെത്താനുള്ള ശ്രമങ്ങള്‍ പാളുന്നു 

അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. മരണ-രോഗീ വര്‍ദ്ധനവ്‌ സ്ഥിരതയിലേക്ക് കൊണ്ടുവന്നതിനു ശേഷം കുറയ്ക്കുക എന്ന സമീപനത്തിനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഇത് ഒരു പരിധിവരെ വിജയം കാണുന്നതായി കരുതാന്‍ പറ്റിയ ഡാറ്റകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ആവര്‍ത്തിച്ചിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളില്‍  മരണ-രോഗീ വര്‍ദ്ധനവ് കുറഞ്ഞു നിന്ന നില കഴിഞ്ഞ രണ്ടാഴ്ചത്തെ ഡാറ്റാ വിശകലനത്തില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെ ആകെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട്‌ മരണ-രോഗീ വര്‍ദ്ധനവ്‌ കുത്തനെ ഉയരുന്നതാണ് കാണാന്‍ കഴിയുക.

ശുഭപ്രതീക്ഷകള്‍ക്ക് വക തരാത്ത ഡാറ്റ 

ഉദാഹരണത്തിന് അമേരിക്കയില്‍ ചൊവ്വാഴ്ച (21/04/2020) 1,780 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ തൊട്ടു പിറകിലുള്ള ഞായറാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലായിരുന്നു അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്. ഇത് താരതമ്യേന ശനിയാഴ്ച്ചക്ക് മുന്‍പുള്ള മരണനിരക്കിനേക്കാള്‍ കുറവാണ്. എന്നാല്‍ 18/04/2020 ശനിയാഴ്ചക്ക് മുന്‍പുള്ള മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ഇന്നത്തെയും (വെള്ളി) ഇന്നലത്തേയും മരണനിരക്കുകള്‍ 2550 -2313 നും ഇടയിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു.

രോഗീ വര്‍ദ്ധനവും മാറിമറിയുന്നു 

നാം നേരത്തെ ഉദാഹരണത്തിനെടുത്ത അതേ ദിവസങ്ങളിലെ രോഗീ വര്‍ദ്ധനാ നിരക്കിലും ഈ മാറിമറിയല്‍ കാണാനാകും ചൊവ്വാഴ്ച (21/04/2020) അമേരിക്കയില്‍ പുതുതായി 25,373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു പിറകിലെ തിങ്കള്‍, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം രോഗീ വര്‍ദ്ധന 25,006,  28,671 എന്നിങ്ങനെയായിരുന്നു. അതായത് അറുപതിനായിരവും എഴുപതിനായിരവും ദിനംപ്രതി രോഗീവര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്ന അമേരിക്ക പതുക്കെ കരകയറുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ നേരത്തെ സൂചിപ്പിച്ച ദിവസങ്ങളിലെ രോഗീ വര്‍ദ്ധനാ നിരക്കിലെ കുറവ് സഹായകമായിരുന്നു. എന്നാല്‍ അത്തരം ആത്മവിശ്വാസങ്ങളെപ്പോലും വൈറസ് അക്രമിക്കുന്നുവെന്നുവേണം കരുതാന്‍. ഇന്നത്തെ (വെള്ളി) കണക്കനുസരിച്ച് 38,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ഉണ്ടായിരിക്കുന്നത്.

ക്രമാനുഗത പുരോഗതി കൈവരിക്കാനാകുന്നില്ല 

നാം വിശകലനത്തിനെടുത്ത ആദ്യ മൂന്നു ദിവസങ്ങളിലെ ഡാറ്റകള്‍ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്ക കൊറോണ വൈറസിനെ പതുക്കെയെങ്കിലും അതിജീവിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നതായി വിശകലനം ചെയ്യാനാകും. എന്നാല്‍ പിന്നീട് അത് മാറിമറിയുകയും  മരണ-രോഗീ നിരക്ക് കുത്തനെ വര്‍ദ്ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് ആവര്‍ത്തിക്കുകയാണ്.

പ്രവചനാതീത സ്ഥിതിയുണ്ടാക്കുന്ന വിഷാദം 

അടിക്കടിയുള്ള ഈ മലക്കം മറിച്ചിലുകള്‍ വലിയ നിരാശയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെ ആകെത്തന്നെയും കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ന്യൂയോര്‍ക്ക് പോലെ കോവിഡ് -19 താണ്ഡവമാടുന്ന സംസ്ഥാനങ്ങളില്‍ മരണം നടക്കാത്ത വീടുകള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് വന്നുചേരുന്നത്. രോഗാവസ്ഥയും ഒന്നിനും ഒരു തിട്ടവുമില്ലാത്ത വരും നാളുകളും ഇവരെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. കരകാണാകയത്തിലകപ്പെട്ടതു പോലെയുള്ള ഈ അവസ്ഥ കോവിഡാനന്തരകാലത്തും വേട്ടയാടുന്ന വലിയ സാമൂഹ്യ, സാമ്പത്തിക വിഷാദാവസ്ഥയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളെ കൊണ്ടെത്തിക്കുക എന്നാണ് സാമൂഹ്യ മനശാസ്ത്ര വിശകനത്തിന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More