ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ്- അമിത് ഷായെ തളളി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തളളി എംവി ഗോവിന്ദന്‍. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും ഇവിടം സുരക്ഷിതമല്ലെന്ന് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ പറയുകയുളളു എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'1700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പി എഫ് ഐയെ നിരോധിച്ച് അത് പൂര്‍ണമായി അടച്ചുപൂട്ടി. കോണ്‍ഗ്രസ് രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തിപകരുകയാണ്. അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാനാവില്ല. നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്. ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ? കര്‍ണാടകയെ സുരക്ഷിതമായി നിലനിര്‍ക്കാന്‍ ബിജെപി അധികാരത്തില്‍ തുടരണം'-എന്നായിരുന്നു അമിത് ഷാ പുത്തൂരില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 2 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 2 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More