സംസാരിച്ചത് സെന്‍സര്‍ഷിപ്പിനെക്കുറിച്ച്; മുകുന്ദന്‍ ഉണ്ണി മോശം സിനിമയാണെന്ന് പറഞ്ഞിട്ടില്ല - ഇടവേള ബാബു

കൊച്ചി: വിനീത് ശ്രീനിവാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇടവേള ബാബു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് എന്ന സിനിമ മോശമാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് അന്ന് താന്‍ പരാമര്‍ശം നടത്തിയത്. സെക്സിനും വയലന്സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കും. അപ്പോള്‍ ചിത്രം കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രേക്ഷകന് സാധിക്കും. അന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് താന്‍ അന്ന് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇടവേള ബാബു പറഞ്ഞു.

ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നുമാണ് മുകുന്ദന്‍ ഉണ്ണി സിനിമയെക്കുറിച്ച് ഇടവേള ബാബു പറഞ്ഞത്. മുകുന്ദനുണ്ണി എന്നൊരു സിനിമയിറങ്ങി. അതിനെങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. സിനിമ തുടങ്ങുന്നതുതന്നെ ആര്‍ക്കും നന്ദി പറയുന്നില്ല എന്ന് പറഞ്ഞാണ്. ക്ലൈമാക്‌സില്‍ നായിക ഉപയോഗിക്കുന്ന വാക്ക് പൊതുസ്ഥലത്ത് പറയാന്‍തന്നെ കഴിയില്ല. ഇവിടെ പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ മൂല്യച്യുതി സംഭവിച്ചത്? പ്രോഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. സംവിധായകന് ചിത്രം ഓടുമെന്ന് അറിയാമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More