പത്താന്‍ വിജയത്തിന് ശേഷം ഷാറൂഖ് ഖാന്‍ ജവാനിലേക്ക്; ചിത്രീകരണം ആരംഭിച്ചു

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. പത്താന്‍ സിനിമയുടെ വിജയത്തിനുശേഷം ഷാറൂഖ് ഖാന്‍ ജവാന്‍ ടീമിനൊപ്പം ചേര്‍ന്നതിനുപിന്നാലെയാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. നയന്‍ താരയാണ് നായികയായി എത്തുന്നത്. 

ജവാന്‍റെ  ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഷാറൂഖാന്‍റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

അതേസമയം, ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ഷാറൂഖ് ചിത്രം പത്താന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങൾകൊണ്ട് പത്താന്‍130 കോടി രൂപയാണ് കളക്ഷൻ നേടിയത്. താരത്തിന്‍റെ തിരിച്ചുവരവ് ആരാധകര്‍ ഏറ്റെടുത്തതിനാല്‍ ജവാനും മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More