ജീവിതത്തിലും സിനിമയിലും നിലപാടുകള്‍ ആവശ്യമാണ് - മാളവിക മോഹന്‍

കൊച്ചി: ജീവിതത്തിലും സിനിമയിലും നിലപാടുകള്‍ ആവശ്യമാണെന്ന് നടി മാളവിക മോഹന്‍. ഇമേജ് സെറ്റ് ചെയ്ത് മുന്പോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും മികച്ച സിനിമകള്‍ ചെയ്യാനാണ് താത്പര്യമെന്നും മാളവിക മോഹന്‍ പറഞ്ഞു. നടന്മാര്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതുപോലെ നടിമാരും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം അല്പം സീരിയസ് ആയ പശ്ചാത്തലം ഉള്ളവയായിരുന്നു. എന്നാൽ ക്രിസ്റ്റിയുടെ കഥ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്നതാണ് ഈ സിനിമയിലേക്ക് തന്നെ ആദ്യം ആകർഷിച്ച ഘടകം. ഒരുപാട് ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ്. മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും മാളവിക മാതൃഭൂമി ന്യൂസ് പേപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാളവിക മോഹനനും മാത്യു തോമസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റിയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആല്‍വിന്‍ ഹെന്‍റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. റോക്കി മൗണ്ടെയിൻ സിനിമാസിന്‍റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രിസ്റ്റി റൊമാന്‍റിക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More