തരം താണ പ്രവര്‍ത്തി ചെയ്തവരെ നേരിടാന്‍ ഞാന്‍ തയ്യാര്‍; 'പള്ളിമണി' പോസ്റ്റര്‍ കീറിയതിനെതിരെ ശ്വേത

കൊച്ചി: പള്ളിമണി സിനിമയുടെ പോസ്റ്റര്‍ കീറിയതിനെതിരെ വിമര്‍ശനവുമായി നടി ശ്വേത മേനോന്‍. സിനിമയുടെ പോസ്റ്റര്‍ കീറുന്നത് ഭീരുത്വമാണെന്നും ഇത്തരം തരം താണ പ്രവര്‍ത്തികളെ നേരിടാന്‍ താന്‍ തയ്യാറാണെന്നും ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞിരുന്നു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവകവുമായ നിലപാട് ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നുവെന്നാണ് ഇതിലൂടെ ഞാന്‍ മനസിലാക്കുന്നത്. എന്നോടുള്ള ദേഷ്യമാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് നിങ്ങളെ നയിക്കുന്നതെങ്കിലും ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ നികൃഷ്ടമായ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ ധൈര്യപ്പെടുന്നു' - എന്ന് ശ്വേത  മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നിത്യ ദാസ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയാണ് പള്ളിമണി. ഫെബ്രുവരി 17 - നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.  ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ആയിരുന്നു നിത്യ ദാസ് മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൈക്കോ ഹൊറര്‍ വിഭാഗത്തിലാണ് പള്ളിമണി ഒരുക്കിയിരിക്കുന്നത്. ഹൃദ്രോഗികളും ഗർഭിണികളും ഈ ചിത്രം കാണരുത് എന്ന വാണിങ്ങോടെയാണ് സിനിമയുടെ പോസ്റ്റർ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. നടൻ കൈലാഷും ചിത്രത്തിൽ‌ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കുടുംബംഒരു പഴയ പള്ളിയിലെത്തുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More