തൃശൂര്‍: തുടര്‍ഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസന്‍സായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളും മടിക്കരുതെന്നും ആരെങ്കിലും അഴിമതി ചെയ്തുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. തൃശൂരില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ്- ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു എംവി ഗോവിന്ദന് കര്‍ശന നിലപാടെടുത്തത്. പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ ലഭിക്കുന്ന പരാതികള്‍ മാറ്റിവയ്ക്കാതെ ഉടന്‍ തീര്‍പ്പാക്കണമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സഹകരണബാങ്ക് പ്രസിഡന്റായിരിക്കെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവുമായ കെ വി ഹരിദാസനെ പദവികളില്‍നിന്ന് നീക്കാനും യോഗത്തില്‍ തീരുമാനമായി. മൂസ്പെറ്റ് സഹകരണ ബാങ്ക് ക്രമക്കേടില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയും ശിക്ഷയും കുറഞ്ഞുപോയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികളില്‍ വകുപ്പുതല അന്വേഷണത്തിന് മെല്ലെപ്പോക്കാണെന്നും ആരോപണമുയര്‍ന്നു.