സ്പ്രിങ്ക്ളര്‍: ഡാറ്റാ രഹസ്യാത്മകത സൂക്ഷിക്കണം, കമ്പനിയുടെ സേവനം തടയുന്നില്ല - ഹൈക്കോടതി

കൊച്ചി: സ്പ്രിങ്ക്ളര്‍ - കേരളാ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡാറ്റ സംബന്ധിച്ച രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മഹാമാരിക്ക് ശേഷം ഒരു ഡാറ്റാ മഹാമാരി ഉണ്ടാവരുത്. വിവര ശേഖരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ഘട്ടത്തില്‍ അതിനെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. അതേസമയം കരാറില്‍ കോടതിക്ക് സംതൃപ്തിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,  ജസ്റ്റിസ് ടി.ആര്‍.രവി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ശേഖരിക്കുന്ന വിവരങ്ങള്‍ ആരുടെതാണ് എന്ന വിവരം മറച്ചുവെച്ചുകൊണ്ടാകണം ഡാറ്റകള്‍ കൈമാറാന്‍. ഉപയോഗം കഴിഞ്ഞാല്‍ കമ്പനി  ഡാറ്റകള്‍ തിരിച്ചേല്‍പ്പിക്കണം. സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് പ്രൊമോഷന്‍ നടത്തരുത്. ഡാറ്റ മറ്റാവശ്യങ്ങള്‍ക്ക് കമ്പനി ഉപയോഗിക്കരുത്. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷണന്‍,എറണാകുളം സ്വദേശികളായ മൈക്കിള്‍, വര്‍ഗീസ്‌ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More