തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണെന്നും അത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇതൊക്കെ പാര്‍ട്ടിക്കാര്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാമെന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം എല്ലാ കാലത്തും ഇത്തരം കാര്യങ്ങള്‍ ആയുധമാക്കാറുണ്ടെന്നും കേസുണ്ടെങ്കില്‍ പൊലീസ് അവരെ പിടിച്ചോളുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ആകാശ് തില്ലങ്കേരിക്കെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി ഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഡി വൈ എഫ് ഐ നേതാവ് ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസ്. സോഷ്യല്‍മീഡിയ വഴി ആകാശ് അപമാനിച്ചുവെന്നാണ് യുവതിയുടെ പരാതി. പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആകാശിന്റെ വെളിപ്പെടുത്തലിനുപിന്നാലെയാണ് കേസ്. ആകാശ് നിലവില്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനും സാധ്യതയുണ്ട്.